
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കൂടുതല്‍ പേരിലേക്ക്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം (SIT) തീരുമാനിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളില്‍ നിർണ്ണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
മരണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത തേടുന്നതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപുറമെ, അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാനായി ബാങ്കുകള്‍ക്ക് എസ് ഐ ടി കത്ത് നല്‍കിയിട്ടുണ്ട്.



