
തിരുവനന്തപുരം: തിരുവനന്തപുരത്തെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ നിന്ന് യാത്രക്കാരിയുടെ അഞ്ചു പവൻ സ്വർണം മോഷ്ടിച്ചയാളെ കണ്ടത്തി.
തമിഴ്നാട് സ്വദേശി ശ്യാം ക്രിസ്പിനെ പിടികൂടിയത് 200ഓളം ക്യാമറകള്‍ പരിശോധിച്ച ശേഷം. ഇയാള്‍ ഒളിപ്പിച്ചുവെച്ച ആഭരണങ്ങളും വീണ്ടെടുത്ത് ആർപിഎഫും റെയില്‍വേ പൊലീസും.
കഴിഞ്ഞ 25 നാണ് ട്രെയിനില്‍ യാത്രക്കെത്തിയ ഒരു സ്ത്രീയുടെ ബാഗില്‍ നിന്നും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത്. ആപിഎഫിന് ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് നിർണായകമായത്. നഗരത്തിലെ 200 ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിയാണ് പ്രതി.



