ജയിക്കും മുന്നേ എംഎല്‍എ ഓഫീസ് തുറന്ന ആളല്ലേ; മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞും നടന്നില്ലേ; ‘അതിവേഗ പാത’ ഓഫീസ് തുറന്നതില്‍ ശ്രീധരന് മുഖ്യമന്ത്രിയുടെ പരിഹാസം

Spread the love

തൃശൂർ: അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാൻ ഇ ശ്രീധരനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരൻ ഇപ്പോള്‍ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു. മുൻപ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കുന്നതിന് മുൻപേ എം എല്‍ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താൻ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കെ റെയില്‍ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ റെയില്‍ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങള്‍ക്ക് വേഗത്തില്‍ യാത്ര ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കില്‍ അതിവേഗ ട്രെയിൻ വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.