ചാലക്കുടിയില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന പിക്കപ്പ് വാനിന് തീ പിടിച്ചു; ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി

Spread the love

ചാലക്കുടി: ചാലക്കുടിയില്‍ ദേശീയ പാതയില്‍ ഓടികൊടുക്കുന്ന പിക്കപ്പ് വാനിന് തീ പിടിച്ചു. ചാലക്കുടിയില്‍ നിന്നും കൊരട്ടി ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്.

video
play-sharp-fill

ചാലക്കുടി പുഴയുടെ പാലത്തിന് സമീപത്ത് വെച്ച്‌ ഇന്ന് (ചൊവ്വ)വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ചാലക്കുടി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. അതിനാല്‍ ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സംതംഭിച്ചു.