
കോട്ടയം: ഹെൽത്തി കേരള ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും കളക്ട്രേറ്റ് അങ്കണത്തിൽ വച്ച് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ നിർവഹിച്ചു.
‘ആരോഗ്യം എല്ലാവർക്കും സേവനങ്ങൾ എല്ലാവരിലേക്കും’ എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന്റെ പ്രചാരണ വാഹനം ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലൂടെയും നാലു നഗരസഭാ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കും. ഫെബ്രുവരി 28 വരെയാണ് ക്യാമ്പയിൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പയിൻ ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർഥികൾ കളക്ട്രേറ്റിൽ ഫ്ളാഷ്മോബ് അവതരിപ്പിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി. ജെ. സിത്താര, ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീദ, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൺസൾട്ടന്റ് ഡോ. എ.എം. പ്രശാന്ത്, ആർദ്രം നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു.



