കോഴിക്കോട് വടകരയില്‍ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; പൂജാരി അറസ്റ്റില്‍

Spread the love

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൂജാരിയെ വടകര പോലീസ് അറസ്റ്റ്‌ ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെയാണ് ബെംഗളൂരുവില്‍നിന്ന് പോലീസ് പിടികൂടിയത്.

video
play-sharp-fill

പരിചയക്കാരിയായ സ്ത്രീയുടെ സ്‌കൂള്‍വിദ്യാർഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പോലീസ് പോക്‌സോ കേസ് രജിസ്റ്റർചെയ്തിരുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏല്‍പ്പിച്ചത്. തുടർന്ന് കുട്ടികള്‍ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നരവർഷമായി ഇയാള്‍ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പോലീസ് സമ്പത്തിനെതിരേ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡല്‍ഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരു, മൈസൂരു, ഡല്‍ഹി എന്നിവിടങ്ങളിലും കേരളത്തില്‍ മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവില്‍, പേരാമ്പ്ര എന്നിവിടങ്ങളിലും പ്രതി പൂജാരിയായി പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

വടകര പോലീസ് എസ്‌എച്ച്‌ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്.എം.കെ, എഎസ്‌ഐ മാരായ ഗണേഷൻ, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.