ലോക്‌സഭയിലെ പ്രതിഷേധം: ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമടക്കം 8 എംപിമാര്‍ക്ക് സസ്പെൻഷൻ

Spread the love

ന്യൂഡൽഹി: സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് സ്പീക്കർ ഓം ബിർള എട്ട് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുള്‍പ്പെടെയാണ് നടപടി നേരിട്ടത്. സഭയിലെ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷാവസ്ഥയെ തുടർന്നാണ് തീരുമാനം.

video
play-sharp-fill

ഹൈബി ഈഡനും ഡീൻ കുര്യാക്കോസിനും പുറമേ കോണ്‍ഗ്രസ് എം പിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരണ്‍ കുമാർ റെഡ്ഡി എന്നിവർക്കും സി പി എം അംഗം സു വെങ്കിടേശനുമെതിരെയാണ് സ്പീക്കറുടെ നടപടി.

നടപടിക്കെതിരെ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരും മറ്റ് പ്രതിപക്ഷ അംഗങ്ങളും പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group