ഇടുക്കിയിൽ ബോംബ് ഭീഷണി; കളക്‌ട്രേറ്റും ഡാമുകളും കേന്ദ്രീകരിച്ച് വ്യാപക പരിശോധന

Spread the love

ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ജില്ലയിൽ സുരക്ഷ ശക്തമാക്കി വ്യാപക പരിശോധന. ഇ-മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അടിയന്തര പരിശോധന ആരംഭിച്ചത്.

video
play-sharp-fill

ഇടുക്കി ജില്ലാ കളക്‌ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങള്‍ക്കാണ് നിലവില്‍ ബോംബ് ഭീഷണിയുള്ളത്. മുട്ടം കോടതിയുടെ മെയിൽ ഐഡിയിലേക്കാണ് ‘സമീർ കുശ്ബ’ എന്ന പേരിൽ സന്ദേശം എത്തിയിരിക്കുന്നത്.

ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആദ്യം ജില്ലാ കളക്‌ട്രേറ്റിൽ പരിശോധന നടത്തി. മണിക്കൂറുകളോളം നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. ഭീഷണി ലഭിച്ച മറ്റു കേന്ദ്രങ്ങളിലേക്കും ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കായി മാഗി, ഡോളി എന്നീ പരിശീലനം നേടിയ സ്നിഫർ നായകളെയും വിന്യസിച്ചിട്ടുണ്ട്.