
കോട്ടയം: കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയില്‍ അന്തിമ തീരുമാനത്തിന് മുന്‍പേ ഏറ്റുമാനൂർ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്.
കൈപ്പത്തി ചിഹ്നത്തില്‍ തന്നെ സ്ഥാനാർത്ഥി ഉണ്ടാവണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍, പകരം സീറ്റ് ഇല്ലാതെ ഏറ്റുമാനൂർ വിട്ട് നല്‍കാൻ കേരള കോണ്‍ഗ്രസും തയ്യാറല്ല.
നാലര പതിറ്റാണ്ടിനിടെ കോണ്‍ഗ്രസ് ഏറ്റുമാനൂരില്‍ മത്സരിച്ചിട്ടില്ല. കഴിഞ്ഞ തവണ ലതിക സുഭാഷ് തല മൊട്ടയടിച്ച് പ്രതിഷേധിച്ച് പാർട്ടി വിടാൻ കാരണമായ ഏറ്റുമാനൂർ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന കുറെയധികം പേരുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ തന്നെ സംസ്ഥാന യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയാകും ഏറ്റുമാനൂർ. കേരള കോണ്‍ഗ്രസിന്‍റെ കൈയ്യിലുള്ള സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു കോട്ടയം ജില്ലാ നേതൃത്വം.







