കോട്ടയത്ത്‌ കെ ആര്‍ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടുത്തം; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം, ആളപായമില്ല

Spread the love

കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറില്‍ തീപിടിച്ചു. അപകടത്തില്‍ ഫ്ലോറിലെ ക്യാമറയും ഉപകരണങ്ങളും കത്തി നശിച്ചു.

video
play-sharp-fill

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തീ നിലവില്‍ നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചിട്ടുണ്ട്.

പാലായില്‍ നിന്നും പാമ്പാടിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയായതുകൊണ്ട് വിദ്യാർഥികള്‍ ആരും തന്നെ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വൻ അപകടമാണ് വഴിമാറിപോയത്. പ

കല്‍ സമയത്ത് ഷൂട്ടിങ് നടക്കുന്നതിനാല്‍ ക്യാമറ അടക്കമുള്ളവ ഫ്ലോറില്‍ ഉണ്ടായിരുന്നു ഇതാണ് കത്തിനശിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.