
ഹൈദരാബാദ്: ജമന്തിച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയ പൂജാരി അറസ്റ്റില്‍. തെലങ്കാനയില്‍ ക്ഷേത്ര പരിസരത്താണ് 685 കഞ്ചാവ് ചെടികള്‍ പൂജാരിയായ അവുതി നാഗയ്യ (48) നട്ടുപരിപാലിച്ചത്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അന്വേഷണത്തിനെത്തിയ പോലീസ് പൂജാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഞ്ചാവ് കൃഷിക്കൊപ്പം ആവശ്യക്കാർക്ക് വില്‍പ്പനയും നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് പൂജാരി പോലീസിന്റെ പിടിയിലായത്. ജമന്തി കൃഷി മറയാക്കിയാണ് ഇയാള്‍ കഞ്ചാവു കൃഷി നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയത്.
റെയ്ഡില്‍ 685 കഞ്ചാവ് ചെടികള്‍, 17.741 കിലോഗ്രാം കഞ്ചാവ്, കഞ്ചാവ് വിത്തുകള്‍, മുപ്പതിനായിരം രൂപ, ഇലക്‌ട്രോണിക് ത്രാസ്, ഫോണ്‍ തുടങ്ങിയവയാണ് അന്വേഷണത്തില്‍ കണ്ടെടുത്തത്.







