തൃശൂരിൽ ഐസ് പ്ലാന്റിൽ അമോണിയം ചോർച്ച; ഒഴിവായത് വൻ ദുരന്തം

Spread the love

തൃശൂർ: ഒല്ലൂക്കരയിലെ ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ‘സത്യം’ ഐസ് പ്ലാന്റില്‍ അമോണിയ വാതക ചോർച്ച. ഇന്ന് രാവിലെ 8.45ഓടെയാണ് സംഭവം.

video
play-sharp-fill

25,000 ലിറ്റർ അമോണിയ സൂക്ഷിച്ചിരുന്ന ടാങ്കിന്റെ വാല്‍വിലുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് കാരണമായത്. വാതകം പുറത്തേക്ക് പടർന്നതോടെ പ്രദേശത്ത് ആശങ്കയുണ്ടായെങ്കിലും സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.

വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏകദേശം ഒന്നരമണിക്കൂറിനുള്ളിൽ ചോർച്ച നിയന്ത്രണവിധേയമാക്കി. നിലവിൽ അപകടസാധ്യതയില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാവീഴ്ച കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഐസ് പ്ലാന്റിൽ സമഗ്ര പരിശോധന നടത്തിയശേഷം മാത്രമേ ലൈസൻസ് പുതുക്കാൻ അനുവദിക്കൂവെന്ന് തൃശൂർ നഗരസഭ അറിയിച്ചു.