സിഎസ്‌ആര്‍ ഫണ്ട്‌ തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്, 29 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്

Spread the love

കൊച്ചി: സിഎസ്‌ആർ ഫണ്ട്‌ തട്ടിപ്പില്‍ ബിജു രാധാകൃഷ്ണനെതിരെ കേസ്. 29 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് കടവന്ത്ര പോലീസ് കേസ് എടുത്തത്. നിലമ്പൂർ സ്വദേശി കെ. റിൻഷാദിന്റെ പരാതിയിലാണ് നടപടി. ബിജു രാധാകൃഷ്ണനെ കൂടാതെ കേസില്‍ മൂന്നു പ്രതികള്‍ കൂടി.

video
play-sharp-fill

എൻജിഒ ഹെല്‍പ് ഫൗണ്ടേഷൻ എംഡി എന്ന നിലയിലാണ് തട്ടിപ്പ് നടത്തിയത്. ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ നിഷ പീറ്റർ, ബെർലിൻ, വേണുഗോപാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷ്ണർക്കും നല്‍കിയ പരാതിയിലാണ് കേസ്.ബിജു ജോർജ് എന്ന പേരിലാണ് ഇയാള്‍ പരാതിക്കാരനെ പരിചയപ്പെട്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group