നേരിട്ടത് കൊടും ക്രൂരമര്‍ദനം; കൊച്ചിയില്‍ പെണ്‍കുട്ടിയ്ക്ക് നേരെ സദാചാര ആക്രമണം: പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് യുവതി

Spread the love

എറണാകുളം: തിരുവാണിയൂരില്‍ യുവതിക്ക് നേരെ സദാചാര ആക്രമണം. കൊല്ലം സ്വദേശിയായ യുവതിയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെണ്‍കുട്ടി കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

video
play-sharp-fill

ജോലി കഴിഞ്ഞ് ആണ്‍ സുഹൃത്തിനൊപ്പം വരുമ്പോഴാണ് ആക്രമണം. ക്രൂര മർദനമാണ് നേരിട്ടതെന്നും, പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറഞ്ഞു.

ആണ്‍ സുഹൃത്തിനൊപ്പം ജോലി കഴിഞ്ഞു വരുന്നത് ഒരു സംഘം ചോദ്യം ചെയ്യുകയായിരുന്നു. ഇവിടെ വേഷം കെട്ടല്‍ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഇവരെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നാണ് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മഖത്ത് അടിക്കുകും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.

കേസെടുത്തതല്ലാതെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഒരു ഓട്ടോറിക്ഷ എത്തിയപ്പോള്‍ അയാളെ സദാചാര സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പുത്തൻകുരിശ് സംഭവത്തില്‍ പൊലീസ് 9 പേർക്കെതിരെ കേസെടുത്തു.

മണിക്കുട്ടൻ, ബിബിൻ, ബേബി മറ്റ് കണ്ടാല്‍ അറിയാവുന്ന ആറു പേർക്കും എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.