
തിരുവനന്തപുരം: അതിവേഗ റെയിലും എയിംസും ഉള്‍പ്പെടെയുള്ള വൻകിട പദ്ധതികള്‍ക്കായി കാത്തിരുന്ന കേരളത്തിന് സംസ്ഥാനം ആവശ്യപ്പെടാതെ തന്നെ കേന്ദ്രസർക്കാർ അനുവദിച്ച ഒരു പദ്ധതിയാണ് ഇപ്പോള്‍ വലിയ ചർച്ചയാകുന്നത്.
കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന പ്രഖ്യാപനത്തെ സംസ്ഥാനത്തോടുള്ള അവഹേളനമായാണ് പ്രതിപക്ഷം അവതരിച്ചത്. എന്നാല്‍, കടലാമകളുടെ സംരക്ഷണത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്നവർ ബജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയാണ്.
മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ്, കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കെയുള്ള ബജറ്റ്, ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കിട്ടിയ മികച്ച പിന്തുണയുടെ കൂടി പശ്ചാത്തലത്തില്‍ കേരളത്തിനായി കാര്യമായി എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ മോദി ആരാധകരും ബിജെപി പ്രവർത്തകരും. എന്നാല്‍ ധാതു ഖനനം കൂട്ടാൻ ലക്ഷ്യമിട്ടുള്ള ധാതു ഇടനാഴിയുടെ കാര്യത്തിലും കടലാമ പരിചരണ കേന്ദ്രത്തിന്റെ കാര്യത്തിലും മാത്രമായിരുന്നു കേരളത്തിന്റെ പേരെടുത്തുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പ്രത്യക്ഷ ഉദാഹരണം എന്ന നിലയില്‍ കടലാമ സംരക്ഷണ പദ്ധതിയെ പ്രതിപക്ഷം ഒന്നാകെ അവതരിപ്പിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളായി നിറഞ്ഞതും കടലാമകള്‍ തന്നെ.



