
തിരുവനന്തപുരം: 23 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 28,740 തസ്തികകളിലേക്ക് ഇന്ത്യ പോസ്റ്റ്, ജിഡിഎസ് റിക്രൂട്ട്മെന്റ് ആരംഭിച്ചു.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വസിക്കുന്ന, സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന, അഭ്യസ്തവിദ്യര്‍ക്ക് മികച്ച അവസരമാണിത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് indiapostgdsonline.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14, 2026.
യോഗ്യത

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗണിതവും ഇംഗ്ലീഷും നിര്‍ബന്ധിത വിഷയങ്ങളായെടുത്ത്, അംഗീകൃത ബോര്‍ഡില്‍ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടര്‍, പ്രാദേശിക ഭാഷാ പരിജ്ഞാനം ആവശ്യമാണ്.
ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെന്റ് 2026: അപേക്ഷാ ഘട്ടങ്ങള്‍
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: indiapostgdsonline.gov.in
വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങള്‍ പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുക
ശരിയായ വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക
അപേക്ഷാ ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക
ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷ സേവ് ചെയ്യുക അല്ലെങ്കില്‍ പ്രിന്റ് ചെയ്യുക
പ്രധാന തീയതികള്‍
തിരുത്തല്‍ വിന്‍ഡോ ഫെബ്രുവരി 18, 19 തീയതികളില്‍ തുറക്കും. ആദ്യ മെറിറ്റ് ലിസ്റ്റ് 2026 ഫെബ്രുവരി 28 നാകും പുറത്തിറങ്ങുക. കേരളത്തില്‍ 1,691 ഒഴിവുകളാണ് റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്.
ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെന്റ് 2026: സംസ്ഥാന തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങള്‍
ആന്ധ്രപ്രദേശ്-1,060
അസം- 639
ബീഹാര്‍- 1,347
ഛത്തീസ്ഗഡ് -1,155
ഡല്‍ഹി- 42
ഗുജറാത്ത് -1,830
ഹരിയാന -270
ഹിമാചല്‍ പ്രദേശ്- 520
ജമ്മു കശ്മീര്‍- 267
ജാര്‍ഖണ്ഡ്- 908
കര്‍ണാടക- 1,023
കേരളം- 1,691
മധ്യപ്രദേശ് -2,120
മഹാരാഷ്ട്ര- 3,553
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍- 1,014
ഒഡീഷ- 1,191
പഞ്ചാബ് -262
രാജസ്ഥാന്- 634
തമിഴ്നാട് -2,009
തെലങ്കാന -609
ഉത്തര്‍പ്രദേശ്-3,169
ഉത്തരാഖണ്ഡ് -445
പശ്ചിമ ബംഗാള്‍-2,982
ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.



