എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ളാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്‌എസ്‌എൽസി, ടിഎച്ച്‌എസ്‌എൽസി, എഎച്ച്‌എസ്‌‌എൽസി തുടങ്ങിയ പരീക്ഷകളുടെ വി‌ജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

video
play-sharp-fill

മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്‌എസ്‌എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്‌എസ്‌എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ 13വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20വരെ നടക്കും.

പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ ഏപ്രിൽ ഏഴുമുതൽ 25വരെയാണ് നടക്കുക. തുടർന്ന് മേയ് ഏഴിന് ബോർഡ് മീറ്റിംഗ് ചേരും. എട്ടിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൃത്യമായ തയ്യാറെടുപ്പുകൾ നടത്താൻ മുൻകൂട്ടി പ്രഖ്യാപിക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിജയാശംസകളും മന്ത്രി നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group