play-sharp-fill
വീണ്ടും കലിതുള്ളി കാലവർഷം : നിലമ്പൂർ മുങ്ങി ; ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

വീണ്ടും കലിതുള്ളി കാലവർഷം : നിലമ്പൂർ മുങ്ങി ; ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

സ്വന്തം ലേഖിക

നിലമ്പൂർ : രണ്ടു ദിവസമായിതുടരുന്ന കനത്ത മഴയിൽ നിലമ്പൂർ ടൗണും പരിസരപ്രദേശങ്ങളും വെള്ളത്തിനിടിയിലായി. നിലമ്പൂർ ടൗണിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ ജനങ്ങൾ സുരക്ഷിത കേന്ദരങ്ങളിലേയ്ക്ക് താമസം മാറി തുടങ്ങി. നിലമ്പൂർ ടൗണിലെ പ്രധാന റോഡിൽ രണ്ടാൾപ്പൊക്കത്തിൽ വെള്ളം ഉയർന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ഒന്നാംനില പൂർണമായും വെള്ളത്തിനടിയിലാണ്.

ബുധനാഴ്ച രാത്രിമുതൽ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയിൽ പലയിടത്തും ഉരുൾപൊട്ടലും വെള്ളപ്പൊക്കം രൂപപ്പെടുന്നതിന് കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും പലയിടങ്ങളിൽനിന്നും ജനങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാൻ കൂട്ടാക്കുന്നില്ല എന്നാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയിൽ പലരും വീടുകളുടെ രണ്ടാംനിലയിൽ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് നിലമ്പൂരിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായിരുന്നു.

നിലമ്പൂർ വനമേഖലയിലെ നെടുങ്കയത്ത് ഉരുൾപ്പൊട്ടലുണ്ടായതിനാൽ ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.