
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് പ്രാധാന്യമില്ലെന്നാരോപിച്ച് ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. സംസ്ഥാനത്തിനായി ഒരു പ്രധാന പദ്ധതിയും പ്രഖ്യാപിക്കാത്തത് നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നുമില്ല. അതിവേഗ റെയില്‍വേ പദ്ധതിയടക്കം ഒരു പ്രഖ്യാപനവും നടത്തിയില്ല. ബജറ്റ് നിരാശാജനകമാണ്. കേരളത്തെ വിട്ടുകളഞ്ഞ ബജറ്റാണിത്. കണ്ണില്‍ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു. ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളപ്പിച്ചു. കഴിഞ്ഞ ബജറ്റിൻ്റെ തുടർച്ചയില്ലാത്ത ബജറ്റ് ആണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനും ഒന്നുമില്ലെന്നും ഇനി ആമയില്‍ മാത്രമാണ് പ്രതീക്ഷയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ അപൂർവ ധാതു ഇടനാഴി, നാളികേര പ്രോത്സാഹനം, കടലാമ സംരക്ഷണ കേന്ദ്രം, ആയുര്‍വേദ ചികിത്സാ പ്രോത്സാഹനം എന്നിവ ഒഴിച്ചാൽ സംസ്ഥാനത്തിന് ഗുണകരമായ വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെ ഇല്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group


