
എറണാകുളം: അങ്കമാലിയിലെ ബെവ്കോ ഔട്ട്ലെറ്റില് വിജിലൻസിന്റെ മിന്നൽ പരിശോധന. അപ്രതീക്ഷിത പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച് അവശരായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഔട്ട്ലെറ്റിലെ കണക്കുകളില്‍ 22,000 രൂപയുടെ കുറവ് കണ്ടെത്തി. ജീവനക്കാരുടെ പക്കല്‍ നിന്ന് ഉറവിടം വെളിപ്പെടുത്താത്ത 82,000 രൂപ വിജിലൻസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ മദ്യ കമ്പനികള്‍ നല്കിയ അനധികൃത പണമാണിതെന്നാണ് പ്രാഥമിക നിഗമനം. ജോലിസമയത്ത് മദ്യപിച്ച നിലയില്‍ കണ്ടെത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തേക്കും.



