
ഡൽഹി: കോക്കനട്ട് പ്രൊമോഷൻ സ്കീം എന്ന പേരില്‍ 10 മില്യണ്‍ കർഷകർക്ക് ഗുണകരമാകുന്ന പദ്ധതി ധനമന്ത്രി നിര്‍മ്മല സീതാരാമൻ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.
പ്രധാന ഉല്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഉല്പാദനമില്ലാത്ത തെങ്ങുകള്‍ മാറ്റി പുതിയ തെങ്ങുകള്‍ നടാൻ പ്രോത്സാഹനം നല്‍കും.ഇന്ത്യൻ കശുവണ്ടിയും തേങ്ങയും ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ സഹായം നല്‍കും.
കൂടാതെ, ചന്ദനമരങ്ങളുടെ കൃഷിക്കും സംസ്ക്കരണത്തിനുമായി സംസ്ഥാനങ്ങളുമായി കൈകോർക്കുന്ന പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുപോലെ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികള്‍ കേന്ദ്രീകരിച്ച് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം വർധിപ്പിക്കും.



