സുഹൃത്തുക്കൾക്കൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: വെണ്ണിയൂരില്‍ വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

video
play-sharp-fill

സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

വെങ്ങാനൂർ വെണ്ണിയൂർ ജി. എസ്. ഭവനില്‍ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി.എസ്.സന്തോഷ് (42) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് എതിർവശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ നടത്തും. വിഴിഞ്ഞം പൊലീസ് കേസെടുത്തു.