വിനോദിനിക്ക് ഇനി സ്കൂളിൽ പോകാം…! ഇന്ന് കൃത്രിമ കൈ വെച്ചുനല്‍കും; സഹായവുമായി വി ഡി സതീശൻ

Spread the love

പിലക്കാട്: ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച്‌ മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നല്‍കും.

video
play-sharp-fill

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 11 മണിക്കാണ് കൃത്രിമ കൈ വയ്ക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സഹായവുമായി എത്തിയത്. കൃത്രിമ കൈ വെക്കാനുള്ള സാമ്പത്തിക സഹായവും വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഡി സതീശൻ ഇന്ന് ആശുപത്രിയിലും എത്തും. കൃത്രിമകൈ ലഭിക്കാത്തതിനാല്‍ പുതുവർഷത്തിലും സ്കൂളില്‍ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി.

കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമായിരുന്നു. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.