കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്;1.260 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു;യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി

Spread the love

കൊല്ലം: പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്. കൊല്ലം കുലശേഖരപുരം സ്വദേശി സക്കീറാണ് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങിയത്.

video
play-sharp-fill

കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.11.260 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സക്കീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.