‘ദ കേരള സ്റ്റോറി 2’; കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് സാംസ്കാരിക മന്ത്രി; വിദ്വേഷം പടര്‍ത്താനുള്ള ആസൂത്രിത നീക്കമെന്നും സജി ചെറിയാൻ

Spread the love

തിരുവനന്തപുരം: വിവാദ ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2’ ന് എതിരെ പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്ത് സാസ്കാരിക മന്ത്രി സജി ചെറിയാൻ.

video
play-sharp-fill

വിദ്വേഷം പടർത്താനുള്ള ശ്രമമാണ് ഇതെന്നും കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സാംസ്കാരിക മന്ത്രി ആവശ്യപ്പെട്ടു.

സംഘപരിവാർ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നമാണ് ‘ദ കേരള സ്റ്റോറി 2’. വീണ്ടും കേരളത്തെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവിഷ്കാര സ്വതന്ത്ര്യം ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ലൈസൻസ് അല്ലെന്നും സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ‘ദ കേരള സ്റ്റോറി 2’ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലാണ് സാംസ്കാരിക മന്ത്രിയുടെ വിമർശനം.