ചുമരില്‍ വരച്ച ആ സ്വപ്‌നവീട്; സ്കൂളില്‍ ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോല്‍ കൈമാറി

Spread the love

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് ദാരുണമായി മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് താങ്ങായി കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്. മിഥുന്റെ കുടുംബത്തിനായി പടിഞ്ഞാറെ കല്ലട വെളിന്തറയില്‍ നിര്‍മിച്ച വീടിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറി.

video
play-sharp-fill

വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഈ പദ്ധതി ഏറ്റെടുത്തത്. ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മനോഹരമായ വീടാണ് മിഥുന്റെ മാതാപിതാക്കള്‍ക്കായി നിർമ്മിച്ചത്.

വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച്‌ ചതിക്കുന്നവരുള്ള കാലത്ത് മിഥുന് വീട് യാഥാർഥ്യമായിരിക്കുന്നുവെന്നും വിചാരിച്ചതിലും മുമ്പ് പണികള്‍ തീർക്കാനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി താക്കോല്‍കൈമാറ്റ ചടങ്ങില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവൂർ കുഞ്ഞുമോൻ എംഎല്‍എ അധ്യക്ഷനായി. സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും തേവലക്കര ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും ചടങ്ങില്‍ പങ്കെടുത്തു.