
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 161 വർഷം കഠിന തടവ് വിധിച്ച് കോടതി.
തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 87,000 രൂപ പിഴയും വിധിച്ചു. പൗഡിക്കോണം സ്വദേശി സന്തോഷ് കുമാറിനെയാണ് ശിക്ഷിച്ചത്. 2019 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്.
അതേസമയം പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സായ യുവതിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടിപ്പണിക്കാരനായ നസീറാണ് പ്രതി. 2019 ഡിസംബർ മാസം പതിനഞ്ചാം തീയതി ആയിരുന്നു ക്രൂര കൊലപാതകം.
വീട്ടിൽ അതിക്രമിച്ചു കയറി 26കാരിയെ നസീർ ബലാത്സംഗം ചെയ്തു ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.



