
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായത് എല്ലാവരും ഒരുമിച്ച് നിന്നതുകൊണ്ടെന്ന് കോൺഗ്രസിനെ കുത്തി പി.ജെ ജോസഫ്.
നിയമസഭാ സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോൺഗ്രസ്. എല്ലാവരുടെയും പ്രവർത്തനഫലമായാണ് കാറ്റ് അനുകൂലമായി വീശിയതെന്ന് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു.
ഉന്നതാധികാര സമിതി യോഗത്തിൽ അംഗങ്ങൾ കോൺഗ്രസ് സമ്മർദനീക്കത്തെ വിമർശിച്ചു. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റും ആവശ്യപ്പെടുമെന്ന് മോൻസ് ജോസഫും വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസിന് കടുത്ത അതൃപ്തിയുണ്ട്. ഉന്നതാധികാര സമിതി യോഗത്തിൽ അംഗങ്ങൾ അതൃപ്തി അറിയിച്ചു. ത
സീറ്റു കാര്യത്തിൽ കോൺഗ്രസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മോൻസ് ജോസഫും പ്രതികരിച്ചു. ഏറ്റുമാനൂർ ,ചങ്ങനാശ്ശേരി , കുട്ടനാട് , ഇടുക്കി , കോതമംഗലം അടക്കുള്ള സീറ്റുകളാണ് കോൺഗ്രസ് ഉന്നമിടുന്നത്.
തൃക്കരിപ്പൂരിൽ കേരളാ കോൺഗ്രസിനെതിരെ കോൺഗ്രസ് പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ സാധ്യത കണക്കിലെടുത്താണ് ശ്രമം നടത്തുന്നതെന്നാണ് കോൺഗ്രസ് വിശദീകരണം .
യുഡിഎഫ് ഉദയ കക്ഷി ചർച്ചയിലൂടെ കേരളാ കോൺഗ്രസിനെ അനുനയിപ്പാക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. നേരത്തെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് കോൺഗ്രസ് നേതാക്കൾ ക്ഷണിച്ചതിലും കേരള കോൺഗ്രസ് അതൃപ്തി പരസ്യമാക്കിയിരുന്നു.



