
കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ നോട്ടീസ് അയച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്.
250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തന്നെ മനപ്പൂർവ്വം ഉപദ്രവിക്കാൻ ശ്രമിക്കുന്നതായും ന്യൂസ് ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരെയും കരി വാരിത്തേക്കാമെന്ന് കരുതരുത് എന്നും സാബു എം ജേക്കബ് പറഞ്ഞു.
റിപ്പോർട്ടർ ടിവി വ്യാജ വാർത്ത സൃഷ്ടിക്കുന്നുവെന്നും ഉടമ ആൻ്റോയെ അറിയുന്നത് തന്നെ മാംഗോ ഫോണിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടിപ്പ് നടത്തിയതിലാണ് ആൻ്റോയെ കേരളം അറിയുന്നത്. പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനല്‍ ഏറ്റെടുത്തു. ഒരു ചാനലില്‍ ഇരുന്ന് തന്നെ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം ജേക്കബ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓർഗാനിക് അല്ലാത്ത ഉത്പന്നങ്ങള്‍ അമേരിക്കയിലേയ്ക്ക് കിറ്റക്സ് കയറ്റി അയച്ചു എന്നാണ് റിപ്പോർട്ടർ ടി.വി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാൻ സാധിക്കുന്നുവെന്നും ഒരു വസ്തുതകളും പഠിക്കാതെ ചാനലില്‍ ഇരുന്ന് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ടർ ടി വിക്കെതിരെയും സാബു എം ജേക്കബ് ഗുരുതര ആരോപണം ഉന്നയിച്ചു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ചാനല്‍ പ്രവർത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിംഗ് സർട്ടിഫിക്കറ്റ് റിപ്പോർട്ടർ പുറത്ത് വിടണം. ആൻ്റോ എങ്ങനെ എം.ഡി യായെന്നും ആരും ശബ്ദിച്ചില്ലെങ്കില്‍ ദേശീയ ദുരന്തം ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ വാർത്ത നല്‍കുന്ന റിപ്പോർട്ടർ ചാനല്‍ ജനങ്ങള്‍ ബഹിഷ്കരിക്കണം. ആൻ്റോ അഗസ്റ്റിൻ ഉള്‍പ്പടെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.



