രാജ്യത്ത് ആദ്യമായി! രാജ്യത്തെ ആദ്യത്തെ “ഇൻക്ലൂസീവ് ടൂറിസം പോളിസി” പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം; സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യർക്കും വിനോദസഞ്ചാരം ആസ്വദിക്കാൻ സാധിക്കണം – മുഹമ്മദ് റിയാസ്

Spread the love

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ “ഇൻക്ലൂസീവ് ടൂറിസം പോളിസി” പ്രഖ്യാപിക്കുന്ന സംസ്ഥാനമായി കേരളം.

video
play-sharp-fill

ഇതിൻ്റെ ഭാഗമായി കേരള ടൂറിസവും ദ ഹിന്ദു മീഡിയ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം കുറിച്ചു. വിനോദസഞ്ചാരം എല്ലാവർക്കും ഒരുപോലെ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ”ഇൻക്ലൂസീവ് ടൂറിസം” എന്ന ആശയം മുൻനിർത്തിയാണ് അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാർ, വയോധികർ, സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യർക്കും വിനോദസഞ്ചാരം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലേക്കുള്ള വികസനമാണ് എല്‍ഡിഎഫ് സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സാംസ്‌കാരിക വൈവിധ്യവും സാമൂഹിക ഉള്‍ക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ഇൻക്ലൂസീവ് ടൂറിസത്തിൻ്റെ പ്രത്യേകത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവർക്കും ടൂറിസം എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി എല്‍ഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഇൻക്ലൂസീവ് ടൂറിസം പോളിസി ഭാവി കേരളത്തിലെ വിനോദസഞ്ചാര മേഖലയെ അടിമുടി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.