വൈകീട്ട് ചായക്ക് എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ച് ഇരിക്കുവാണോ?; എന്നാൽ പെട്ടന്ന് ഒരു കിടിലൻ അച്ചപ്പം ഉണ്ടാക്കിയെടുത്താലോ?; റെസിപ്പി ഇതാ

Spread the love

അച്ചപ്പം ഇഷ്ടമില്ലാത്ത മലയാളികള്‍ വളരെ കുറവാണ്. വീട്ടില്‍ എന്ത് വിശേഷം നടന്നാലും അച്ചപ്പം ഒരു പ്രധാന പലഹാരമായി മുന്നില്‍ തന്നെ കാണും.സാധാരണയായി അരി കുതിർത്ത് അരച്ച്‌ തേങ്ങാപ്പാല്‍ ചേർത്താണ് അച്ചപ്പം ഉണ്ടാക്കുന്നത്. ഇത് പെട്ടെന്ന് ഉണ്ടാക്കാൻ പാടാണ്. എന്നാല്‍ വളരെ എളുപ്പത്തിലും അതേ രുചിയിലും ഇൻസ്റ്റന്റായി അച്ചപ്പം ഉണ്ടാക്കിയാലോ? അത് എങ്ങനെയെന്ന് നോക്കാം.

video
play-sharp-fill

ആവശ്യമായ സാധനങ്ങള്‍

മെെദ – ഒന്നര കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുട്ട – രണ്ട്

പഞ്ചസാര – അര കപ്പ്

എള്ള് – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം രണ്ട് മുട്ട, അര കപ്പ് പഞ്ചസാര, മൂന്ന് ഏലക്ക പൊടിച്ചത്, കുറച്ച്‌ ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. മുട്ടയില്‍ പഞ്ചസാര നല്ലപോലെ അലിഞ്ഞ് ചേരുന്നത് വരെ യോജിപ്പിക്കണം. ഇനി ഇതിലേക്ക് ഒന്നര കപ്പ് മെെദ കൂടി ചേർത്ത് വീണ്ടും ഇളക്കണം. ശേഷം ഇതില്‍ ഒരു കപ്പ് വെള്ളം കൂടി ചേർക്കാം. മാവ് അച്ചപ്പത്തിന്റെ പാകത്തിന് കലക്കിയെടുക്കുക. മാവ് ഒരുപാട് അയഞ്ഞുപോകരുത്.

ഇനി ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ നന്നായി ചൂടാക്കാം. എണ്ണ ചൂടാകുമ്പോള്‍ അച്ചപ്പത്തിന്റെ അച്ച്‌ എണ്ണയിലിട്ട് നന്നായി ചൂടാക്കണം. ചൂടായ അച്ച്‌ മാവില്‍ മുക്കി തിളച്ച എണ്ണയിലേക്കിടുക. ഇനി അച്ചില്‍ നിന്ന് അച്ചപ്പം വിട്ടുവരുന്നത് വരെ പതുക്കെ ഇളക്കി കൊടുക്കുക. ശേഷം അച്ചപ്പം രണ്ടുവശവും ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്ന് എടുക്കാം. നല്ല കിടിലൻ അച്ചപ്പം മിനിട്ടുകള്‍ക്കുള്ളില്‍ റെഡി.