
ഇടുക്കി: മുൻ എംഎല്‍എ എസ്.രാജേന്ദ്രന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക്. ബിജെപിയില്‍ ചേർന്ന സിപിഎം മുൻ എംഎല്‍എ എസ്.രാജേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സഹകരണ ബാങ്ക് ആരംഭിക്കുന്നത്.
കേന്ദ്ര സഹകരണവകുപ്പിന് കീഴില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.
ദേവികുളം മണ്ഡലത്തില്‍ രാജേന്ദ്രനെ സ്ഥാനാർഥിയാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കിൻ്റെ തുടക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിന്നേഴ്‌സ് റോയല്‍ വര്‍ഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ അറുപതാമത് ബ്രാഞ്ചാണ് മൂന്നാറില്‍ തുടങ്ങിയത്. തോട്ടം തൊഴിലാളികള്‍ക്ക് സാമ്ബത്തിക സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. മൂന്നാർ ശാഖ ഫൗണ്ടർ മെമ്ബർ ജോസഫ് ഡീസില്‍വ ഉദ്ഘാടനം നിർവഹിച്ചു.
തമിഴ് വംശജർക്കിടയിലും തോട്ടം തൊഴിലാളികള്‍ക്കിടയിലും രാജേന്ദ്രനുള്ള സ്വാധീനം വോട്ടായി മാറ്റാനാണ് ബിജെപിയുടെ നീക്കം. ബാങ്കിൻ്റെ ഉദ്ഘാടനം അടക്കമുള്ള പ്രവർത്തനങ്ങളെ ജാഗ്രതയോടെയാണ് എല്‍ഡിഎഫും യുഡിഎഫും കാണുന്നത്



