സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടി: ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ: ഒടുവിൽ അകത്തേക്ക്.

Spread the love

കോഴിക്കോട് : സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയില്‍വെ പൊലീസ് പിടിക്കൂടി.

video
play-sharp-fill

ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനില്‍ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തെങ്ങില്‍നിന്ന് വീണതാണെന്നാണ് പറഞ്ഞത്.

കോയമ്ബത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച്‌ പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയില്‍ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരില്‍ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.