ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പലസ്തീൻ സിനിമകള്‍ക്ക് പ്രദർശനാനുമതി വിലക്കി കേന്ദ്രം; നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്

Spread the love

ബെംഗളൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നാല് പലസ്തീൻ സിനിമകള്‍ക്ക് പ്രദർശനാനുമതി വിലക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്.

video
play-sharp-fill

കലയ്ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വേദിയില്‍ പ്രതിഷേധ സൂചകമായി ഫലസ്തീൻ കവിത വായിക്കുകയും ചെയ്തു. കഴിഞ്ഞദിവസം, ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശ് രാജിന്റെ പ്രതിഷേധം.

വൈവിധ്യമാർന്ന മനുഷ്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ചലച്ചിത്രമേളകളുടെ പങ്ക് ചൂണ്ടിക്കാട്ടിയ രാജ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ സംസ്ഥാന സർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലും സമാന വിലക്കുണ്ടായപ്പോള്‍ സംസ്ഥാന സർക്കാർ അതിനെ ചെറുക്കുകയും ചിത്രത്തിന്റെ പ്രദർശനവുമായി മുന്നോട്ട് പോവുകയും ചെയ്തെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പ്രശ്നത്തില്‍ സംസ്ഥാന സർക്കാർ ഇടപെടാത്ത സാഹചര്യത്തിലായിരുന്നു നടന്റെ വിമർശനം.