തൃശൂരിൽ ചെങ്കൊടി പാറിച്ച ഇടതുപക്ഷം ഇക്കുറിയും അത് തുടരാനാണ് അരയും തലയും മുറുക്കി പരിശ്രമിക്കുന്നത് :ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം പ്രതീക്ഷിച്ച് എന്‍ ഡി എ: ചെങ്കോട്ട തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് യുഡിഎഫ്.

Spread the love

തിരുവനന്തപുരം: കഴിഞ്ഞ ഒരു പതിറ്റാണ്ടായുള്ള വടക്കുംനാഥന്റെ മണ്ണിലെ നിയമസഭ ചരിത്രം പരിശോധിച്ചാല്‍ ഇടതിനോട് വ്യക്തമായ ആഭിമുഖ്യം പുലര്‍ത്തുന്ന കാഴ്ച നമുക്ക് കാണാന്‍ സാധിക്കും.
അഞ്ചുവര്‍ഷം മുന്‍പ് 13 ല്‍ 12 ഉം നേടി ചെങ്കൊടി പാറിച്ച ഇടതുപക്ഷം ഇക്കുറിയും അത് തുടരാനാണ് അരയും തലയും മുറുക്കി പരിശ്രമിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനം എന്‍ ഡി എ പ്രതീക്ഷിക്കുമ്പോള്‍ ചെങ്കോട്ട തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് യുഡിഎഫ്.

video
play-sharp-fill

തൃശൂര്‍ മണ്ഡലം പണ്ട് മുതലേ കോണ്‍ഗ്രസിനും സിപിഐയ്ക്കും ഒരുപോലെ വേരോട്ടമുള്ള ഇടമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി തൃശൂര്‍ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ബിജെപി വക്താവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതോടെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തൃശൂരില്‍ സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാണ്.
ശക്തമായ മതനിരപേക്ഷ വോട്ടുകളും ഒപ്പം തന്നെ വ്യാപാരി സമൂഹത്തിന്റെ പിന്തുണയുമാണ് ഇവിടെ നിര്‍ണ്ണായകമായിരുന്നത്. 2016ല്‍ വിഎസ് സുനില്‍ കുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണിത്. എന്നാല്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ ചിത്രം മാറി. അന്ന് നടന്ന ത്രികോണ മത്സരത്തില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന്‍ ജയിച്ചെങ്കിലും, ബിജെപിക്കായി മത്സരിച്ച സുരേഷ് ഗോപി നേടിയ വോട്ടുകള്‍ എല്ലാവരെയും ഞെട്ടിച്ചു. വെറും 3,000 വോട്ടുകളുടെ വ്യത്യാസത്തിലാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്തേക്ക് പോയത്.

ബിജെപിക്ക് വലിയ സ്വാധീനമില്ലാതിരുന്ന തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വരവോടെ വോട്ട് വിഹിതം 30 ശതമാനത്തിന് മുകളിലേക്ക് ഉയരുകയായിരുന്നു. ഇത്തവണ സന്ദീപ് വാര്യര്‍ തൃശൂരില്‍ മത്സരിക്കുകയാണെങ്കില്‍ ബിജെപിയുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കണക്കുകൂട്ടല്‍. അതേസമയം ഈ മണ്ഡലത്തില്‍ ആരാകും മത്സരിക്കുക എന്നതില്‍ അന്തിമ ചിത്രമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപ് വാര്യര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമോ എന്നതാണ് പ്രധാന ചോദ്യം. സുരേഷ് ഗോപിയെ പിന്തുണച്ച വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ സന്ദീപിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അത് യുഡിഎഫിന് വലിയ മേല്‍ക്കൈ നല്‍കും. അതേസമയം, ബിജെപിയുടെ പഴയ വക്താവിനെ കോണ്‍ഗ്രസ് അണികള്‍ പൂര്‍ണ്ണമായി സ്വീകരിക്കുമോ എന്ന വെല്ലുവിളിയും നിലനില്‍ക്കുന്നുണ്ട്.
തൃശൂരിലെ ന്യൂനപക്ഷ വോട്ടുകള്‍ സന്ദീപിന്റെ വരവോടെ എവിടെ കേന്ദ്രീകരിക്കും എന്നതും നിര്‍ണ്ണായകമാണ്.

സന്ദീപിന്റെ പഴയ പ്രസംഗങ്ങള്‍ എതിരാളികള്‍ ആയുധമാക്കാന്‍ സാധ്യതയുള്ളതിനാല്‍, വളരെ ശ്രദ്ധിച്ചുള്ള നീക്കമാകും കോണ്‍ഗ്രസ് നടത്തുക.എല്‍ഡിഎഫിനെ സംബന്ധിച്ച്‌,മണ്ഡലത്തില്‍ തങ്ങള്‍ക്കുള്ള കേഡര്‍ വോട്ടുകള്‍ ഭദ്രമാണെന്ന വിശ്വാസത്തിലാണവര്‍. എങ്കിലും സന്ദീപിന്റെ വരവ് സൃഷ്ടിക്കുന്ന ഓളം ചെറുതായി കാണാനാകില്ല. കോണ്‍ഗ്രസിന്റെ 2021ലെ സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയിലാണെന്നത് ഉള്‍പ്പെടെ അവര്‍ ചര്‍ച്ചയാക്കിയേക്കും. അവസാന നിമിഷം വോട്ടര്‍മാര്‍ ആരുടെ കൂടെ നില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും തൃശൂരിന്റെ ഭാവി.

വിജയം തുടരാന്‍ എല്‍ ഡി എഫ്
കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുടരുന്ന വിജയ പരമ്പര തുടരാനാണ് എല്‍ ഡി എഫിന്റെ പരിശ്രമം.അതിനാല്‍ തന്നെ ശക്തരായ സ്ഥാനാര്‍ത്ഥികളുടെ പേര് തന്നെയാണ് ഒരോ മണ്ഡലങ്ങളിലേക്കും ഉയര്‍ന്ന് കേള്‍ക്കുന്നത്.
കുന്നംകുളത്ത് എം എല്‍ എയും മുന്‍ മന്ത്രിയുമായ എ സി മൊയ്തീനും മണലൂരില്‍ മുരളി പെരുനെല്ലിനെയും 3 ടേം ആയതിനാല്‍ മാറ്റിയേക്കും. പകരമായി മണലൂരില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെയും കുന്നംകുളത്ത് സി പി എം ജില്ല സെക്രട്ടറി കെ വി അബ്ദുള്‍ ഖാദറിന്റെയും പേരാണ് ചര്‍ച്ചയില്‍.ഇരിങ്ങാലക്കുടയില്‍ ആര്‍ ബിന്ദു തന്നെയാകും സ്ഥാനാര്‍ത്ഥി.

തൃശ്ശൂരില്‍ പി ബാലചന്ദ്രന് പകരം വി എസ് സുനില്‍ കുമാര്‍ എത്തിയേക്കും. നാട്ടികയില്‍ സി സി മുകുന്ദനും മാറിയേക്കും.
ഹാട്രിക് ജയം പ്രതീക്ഷിച്ച്‌ മന്ത്രി കെ രാജന്‍ തന്നെ വീണ്ടും ഒല്ലൂരിലെത്തിയേക്കും.രണ്ട് ടേം വ്യവസ്ഥകള്‍ എടുത്തുകളഞ്ഞെങ്കിലും കയ്പമംഗലത്തും കൊടുങ്ങല്ലൂരിലും രണ്ട് ടേം പൂര്‍ത്തിയാക്കിയ സിറ്റിങ്ങ് എം എല്‍ എമാരായ ഇ ടി ടൈസണ്‍,വി ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ചെങ്കോട്ട തകര്‍ക്കണം.. പുതിയ തന്ത്രം മെനയാന്‍ യുഡിഎഫ്
നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രം ഇടതിന് അനുകൂലമാണെങ്കിലും സമീപകാലത്തെ ലോകസഭ ഉള്‍പ്പടെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മറ്റ് മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.
കെപിസിസി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ഒല്ലൂരില്‍ യുഡിഎഫിനായി രംഗത്തിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി.ജില്ലയിലെ ഏക യു ഡി എഫ് എം എല്‍ എ സനീഷ് കുമാര്‍ ജോസഫ് ചാലക്കുടിയിലും എത്തിയേക്കും.തൃശ്ശൂരില്‍ ടി വി ചന്ദ്രമോഹനും മുന്‍മേയര്‍ രാജന്‍ ജെ പല്ലനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. ഇവിടേക്ക് തന്നെയാണ് സന്ദീപ് വാര്യരും താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്.ടി എന്‍ പ്രതാപന്‍ മണലുരും അനില്‍ അക്കര വടക്കാഞ്ചേരിയും നോട്ടമിടുന്നു. കൊടുങ്ങല്ലൂരിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെയും പരിഗണിക്കുന്നതായാണ് റിപോര്‍ട്ട്.കയ്പമംഗലത്തും പുതുക്കാടും സോണിയ ഗിരിക്കും സുബി ബാബുവിനുമാണ് സാധ്യത.
ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസ്സിന് തന്നെ നല്‍കിയാല്‍ തോമസ് ഉണ്ണിയാടന്‍ വീണ്ടും ഇറങ്ങിയേക്കും.ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റ് വേണമെന്ന് യു ഡി എഫ് ആവശ്യപ്പെടുന്നുമുണ്ട്.

ലോകസഭ ആവര്‍ത്തിക്കാന്‍ ബി ജെ പി
തദ്ദേശത്തില്‍ പ്രതീക്ഷിച്ചത് പോലെ അല്ല കാര്യങ്ങള്‍ നടന്നതെങ്കിലും നിയമസഭയിലേക്ക് വരുമ്പോള്‍ ലോകസഭയിലെ പ്രകടനം ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് എന്‍ ഡി എ.കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍,പത്മജ വേണുഗോപാല്‍, എം ടി രമേശ് എന്നിവരെയാണ് ബി ജെ പി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ പരിഗണിക്കുക.

മണലൂരില്‍ എ എന്‍ രാധാകൃഷ്ണനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.ഒല്ലൂര്‍,നാട്ടി ക, കയ്പമംഗലം,ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ മണ്ഡലങ്ങള്‍ ബി ഡി ജെ എസ് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എ യുടെ വോട്ട് വിഹിതം വര്‍ധിച്ചതില്‍ പ്രധാന പങ്ക് ബി ഡി ജെ എസ്സിനായിരുന്നു. അതിനാല്‍ തന്നെ ഈ ആവശ്യത്തിന് നേരെ കണ്ണടയ്ക്കാനും പറ്റില്ല.

2021 ലെ വോട്ട് നില
എല്‍ ഡി എഫ്
1. പി ബാലചന്ദ്രന്‍ – തൃശ്ശൂര്‍ -946
2. കെ രാജന്‍- ഒല്ലൂര്‍ -21506
3. എന്‍ കെ അക്ബര്‍-ഗുരുവായൂര്‍- 18268
4. ഇ ടി ടൈസണ്‍ – കയ്പമംഗലം- 22698
5. സി സി മുകുന്ദന്‍ – നാട്ടിക -28431
6. വി ആര്‍ സുനില്‍ കുമാര്‍ – കൊടുങ്ങല്ലൂര്‍ – 23893
7. ഡോ.ആര്‍ ബിന്ദു – ഇരിങ്ങാലക്കുട -5949
8. കെ കെ രാമചന്ദ്രന്‍ – പുതുക്കാട് -27353
9. മുരളി പെരുനെല്ലി – മണലൂര്‍ – 29876
10.എ സി മൊയ്തീന്‍ – കുന്നംകുളം- 26631
11.സേവ്യര്‍ ചിറ്റിലപള്ളി – വടക്കാഞ്ചേരി -15168
12. യു ആര്‍ പ്രദീപ് (2024 ഉപതെരഞ്ഞെടുപ്പ് ) ചേലക്കര -12122