“ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തതിനാൽ ഒരുമിച്ച് മരിക്കുന്നു” ആത്മഹത്യ കുറിപ്പ് എഴുതിവെച്ച്‌ ഒരു കയറിൽ ജീവിതമവസാനിപ്പിച്ച് ഇരുവരും ; കോട്ടയം ശാസ്ത്രീ റോഡിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പുതുപ്പള്ളി സ്വദേശിയായ 22 കാരൻ്റെയും, വാരിശ്ശേരി സ്വദേശിനിയായ 20 കാരിയുടേയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Spread the love

കോട്ടയം : ശാസ്ത്രീ റോഡിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കമിതാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

video
play-sharp-fill

പുതുപ്പള്ളി സ്വദേശി നന്ദകുമാർ പി. എസ് (22),വാരിശ്ശേരി കൈതാരത്ത് ആസിയ തസ്‌നിം (19) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ

കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലിൽ എത്തിയത്, പിന്നീട് പുറത്തേക്ക് ഇറങ്ങാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഹോട്ടൽ മുറിയിലെ ഫാനിൽ ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു, വ്യാഴാഴ്ച വീട്ടിൽ നിന്നിറങ്ങിയ ആസിയ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം ഗാന്ധിനഗർ പോലീസിൽ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.

സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്, ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തതിനാൽ ഒരുമിച്ച് മരിക്കുന്നു എന്നായിരുന്നു, കുറിപ്പിൽ ഉണ്ടായിരുന്നത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.