കിളിമാനൂരിൽ ഉത്സവപ്പറമ്പിൽ ഗാനമേളയ്ക്കിടെ ചേരിതിരിഞ്ഞ് സംഘർഷം; തടയാനെത്തിയ എസ്എച്ച്ഒയ്ക്ക് മർദ്ദനം; മൂന്ന് പേർ അറസ്റ്റിൽ

Spread the love

കിളിമാനൂർ: ഉത്സവപ്പറമ്പിൽ ഗാനമേളയ്ക്കിടെ ചേരിതിരിഞ്ഞു സംഘർഷമുണ്ടാക്കിയവരെ തടയാനെത്തിയ എസ്എച്ച്ഒയെ ആക്രമിച്ചു. സംഭവത്തിൽ 3 പേർ അറസ്റ്റിൽ.

video
play-sharp-fill

വെള്ളല്ലൂരിലെ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നാടൻപാട്ട് നടന്നുകൊണ്ടിരിക്കുമ്പോഴാണു സംഭവം. രാത്രി 11നു ശേഷം കാണികൾ ചേരിതിരിഞ്ഞു സംഘർഷമുണ്ടാക്കി.

ഓടയിൽ തള്ളിയതിന് സിവിൽ പൊലീസ് ഓഫിസറും സഹോദരനും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ വെള്ളല്ലൂർ മൊട്ടലിൽ പനയറ വീട്ടിൽ എസ്.ചന്തു(32), സഹോദരൻ എസ്.ആരോമൽ(27), കല്ലമ്പലം പുതുശ്ശേരിമുക്ക് കോട്ടമൂല ആദിത്യ ഭവനിൽ ആദിത്യൻ(21) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഗരൂർ എസ്എച്ച്ഒ അൻസർ, സിപിഒ നിജിമോൻ എന്നിവർ ചേർന്ന് ഇവരെ പിടിച്ചുമാറ്റി. പിന്നീട് ഗാനമേള നിർത്തിവയ്പിച്ച് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു.