ചൂട് അതി കഠിനം: തണുപ്പിക്കാൻ ഇതാ തണ്ണിമത്തനെത്തി : പാതയോരങ്ങളിൽ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുന്നു.

Spread the love

കോട്ടയം : വേനൽ കടുത്തതോടെ ദാഹമകറ്റാൻ ജനം പരക്കം പായുകയാണ്. വീട്ടിലോ ഓഫീസിലോ ഇരുന്നാൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. അത്രയ്ക്ക് ചൂടാണ്.

video
play-sharp-fill

അപ്പോൾ പിന്നെ യാത്ര ചെയ്യുന്നവരുടെ കാര്യം പറയണോ. കത്തുന്ന ചൂട്. ശരീരവും മനസും തിളച്ചുമറിയുന്ന നിമിഷം. വേനല്‍ കത്തിക്കയറുമ്പോള്‍ ശരീരം തണ്ണുപ്പിക്കാൻ എന്താണ് നല്ലത് ?
ഉത്തരം ഒന്നേയുള്ളൂ, തണ്ണിമത്തൻ.

കനത്ത ചൂടില്‍ പാതയോരങ്ങളില്‍ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുകയാണ്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സാധാരണ തണ്ണിമത്തനു പുറമേ കിരണും ഉള്ളില്‍ മഞ്ഞ നിറമുള്ള തണ്ണിമത്തനും വിപണിയില്‍ സുലഭമാണ്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തന് ആവശ്യക്കാർ ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25രൂപ മുതല്‍ 30 വരെ കൊടുക്കണം ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന്. ശരീരത്തില്‍ ജലാംശം നിലനിറുത്താൻ തണ്ണിമത്തൻ ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറ്റമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാത്സ്യം എന്നിവ മിതമായ അളവില്‍ തണ്ണിമത്തനിലുണ്ട്. ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. വേനല്‍ കടുക്കുന്നതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ.

ഇളനീർ വിപണിയും സജീവം
ഇളനീർ (കരിക്ക്) വില്പനയും സജീവമാണ്. ദാഹമകറ്റാൻ കൃത്രിമപാനീയങ്ങള്‍ ഏറെയാണെങ്കിലും കരിക്കിന് തന്നെയാണ് ഡിമാൻഡെന്ന് കച്ചവടക്കാർ പറയുന്നു. പോഷകഘടകങ്ങള്‍ ഏറെയുള്ള കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിറുത്തുന്നതിനും നല്ലതാണ്.

ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം രക്തസമ്മർദ്ദം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. കരിക്കിന്റെ ഇളം കാമ്പ് കഴിച്ച്‌ വിശപ്പടക്കാമെന്നതും സവിശേഷതയാണ്.
വില ഇങ്ങനെ
കരിക്ക് : 40, 50 രൂപ തണ്ണിമത്തൻ : 23 – 30