
ഡൽഹി: ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാറിനെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭത്തിലേക്ക്.
ഫെബ്രുവരി 12ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും.
കരാറില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നാണ് ആവശ്യം. കരാർ രാജ്യത്തെ കാർഷിക മേഖലക്ക് കനത്ത തിരിച്ചടിയാകും. പഴച്ചാറുകളുടെയും സംസ്കരിച്ച ഭക്ഷണങ്ങളുടെ നികുതി രഹിത ഇറക്കുമതി വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഐടിയുവിന്റെ നേതൃത്വത്തില്‍ രാജ്യത്തെ 3000 കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും.
സംയുക്ത കിസാൻ മോർച്ചയുടെയും വിവിധ കർഷക സംഘടനകളുടെയും പിന്തുണയോടെയായിരിക്കും സമരം. തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ കർണാടകയില്‍ നടപ്പിലാക്കാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.



