ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​ക്കി​യ​തി​ന് ഏ​ജ​ന്‍റു​വ​ഴി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ; മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ വി​ജി​ല​ന്‍​സ് പി​ടി​യി​ല്‍; പ്രതിയെ കോ​ട്ട​യം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി

Spread the love

ആ​ല​പ്പു​ഴ: ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പാ​സാ​ക്കി​യ​തി​ന് ഏ​ജ​ന്‍റു​വ​ഴി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചേ​ര്‍​ത്ത​ല ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​ജി. ബി​ജു​വി​നെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി. പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നു തു​ക​വാ​ങ്ങി ബി​ജു​വി​നു കൈ​മാ​റി​യ ഏ​ജ​ന്‍റ് ജോ​സും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

video
play-sharp-fill

ഇ​രു​വ​രെ​യും കോ​ട്ട​യം വി​ജ​ന്‍​സ് കോ​ട​തി​യി​ല്‍ രാ​ത്രി ഹാ​ജ​രാ​ക്കി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.50ന് ​ബി​ജു താ​മ​സി​ക്കു​ന്ന ചേ​ര്‍​ത്ത​ല എ​ക്‌​സ​റേ ക​വ​ല​യി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. കൈ​ക്കൂ​ലി​യാ​യി കൈ​മാ​റി​യ 2,500 രൂ​പ​യ്ക്കൊ​പ്പം വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 11,000 രൂ​പ​യും സം​ഘം പി​ടി​ച്ചെ​ടു​ത്തു.

കോ​ട്ട​യം ഈ​സ്റ്റ് റേ​ഞ്ച് വി​ജി​ല​ന്‍​സ് എ​സ്പി ആ​ര്‍. ബി​നു​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ ന​ട​ത്തു​ന്ന ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച​വ​ര്‍​ക്കു ലൈ​സ​ന്‍​സ് ന​ല്‍​കു​ന്ന​തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട കൈ​ക്കു​ലി കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് കു​ടു​ങ്ങി​യ​ത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group