യുവതിയെ പീഡിപ്പിച്ച ശേഷം ജീവനോ‍ടെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; ടിഞ്ചു വധക്കേസിൽ വിധി ഇന്ന്; പത്തനംതിട്ട അഡിഷനൽ ജില്ലാക്കോടതി ശിക്ഷ വിധിക്കും

Spread the love

പത്തനംതിട്ട: യുവതിയെ ലൈംഗിക അതിക്രമം ചെയ്തശേഷം ജീവനോ‍ടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി കോട്ടാങ്ങൽ പുളിമൂട്ടിൽ നസീർ (46) ന് ഇന്ന് നിർണ്ണായക ദിനം.

video
play-sharp-fill

പത്തനംതിട്ട അഡിഷനൽ ജില്ലാക്കോടതി (1) ഇന്ന് ശിക്ഷ വിധിക്കും. മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിളാണ് (26) മരിച്ചത്.

കൊലപാതകം, ലൈംഗിക അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭർത്താവുമായി പിരിഞ്ഞ് ആൺസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഡിസംബർ 15ന് ആയിരുന്നു ടിഞ്ചു കൊലചെയ്യപ്പെട്ടത്. 22 മാസത്തിനുശേഷം പ്രതി പിടിയിലായത് ക്രൈംബ്രാഞ്ച് അന്വേഷണത്തെ തുടർന്നാണ്. ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് ടിജിൻ ജോസഫിനെയാണ് (37) ലോക്കൽ പൊലീസ് ആദ്യം സംശയിച്ചിരുന്നത്.

ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ടിജിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അന്നത്തെ പെരുമ്പെട്ടി എസ്ഐ ഷരീഫിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കുൾപ്പെടെ ടിജിൻ നൽകിയ പരാതികളെ തുടർന്നാണ്, ടിഞ്ചുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം 2020 ഫെബ്രുവരിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
അസ്വാഭാവിക മരണത്തിനാണ് പെരുമ്പെട്ടി പൊലീസ് കേസെടുത്തിരുന്നത്.