കോട്ടയം ശാ​​സ്ത്രി റോ​​ഡി​​ലെ ഹോ​​ട്ട​​ലി​​ൽ യു​​വ​​തി​​യെ​​യും യു​​വാ​​വി​​നെ​​യും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Spread the love

കോട്ടയം: ശാ​​സ്ത്രി റോ​​ഡി​​ലെ ഹോ​​ട്ട​​ലി​​ൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് രാത്രി 9.15ന് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു.

തു​​ട​​ര്‍​ന്നു കോ​​ട്ട​​യം വെ​​സ്റ്റ് സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍ ഇ​​ന്‍​സ്പെ​​ക്ട​​ര്‍ എം.​​ജെ. അ​​രു​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി മു​​റി തു​​റ​​ന്നു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ഇ​​രു​​വ​​രെ​​യും തൂ​​ങ്ങി നി​​ല്‍​ക്കു​​ന്ന നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​​സി​​യ​​യെ കാ​​ണാ​​നി​​ല്ലെ​​ന്നു കാ​​ട്ടി വീ​​ട്ടു​​കാ​​ര്‍ ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു. ഈ ​​പ​​രാ​​തി​​യി​​ല്‍ അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കു​​ട്ടി​​യെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

ഇ​​രു​​വ​​രും പ്ര​​ണ​​യ​​ത്തി​​ലാ​​യി​​രു​​ന്ന​​താ​​യും ബ​​ന്ധു​​ക്ക​​ള്‍ വി​​വാ​​ഹ​​ത്തി​​ന് സ​​മ്മ​​തി​​ക്കാ​​ഞ്ഞ​​തോ​​ടെ​​യാ​​ണ് ഇ​​വ​​ര്‍ ജീ​​വ​​നൊ​​ടു​​ക്കി​​യ​​തെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. മു​​റി​​യി​​ല്‍നി​​ന്ന് ആ​​ത്മ​​ഹ​​ത്യാ​​ക്കു​​റി​​പ്പും ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ഇ​​ന്നു രാ​​വി​​ലെ ഇ​​ന്‍​ക്വ​​സ്റ്റ് ന​​ട​​ത്തി​​യ ശേ​​ഷം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​ക്കു മാ​​റ്റും.