ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ഭാര്യ സാരിയിൽ തൂങ്ങിമരിച്ചു; ഭർത്താവ് സൂത്രത്തിൽ മാറി നിന്നു; ആത്മഹത്യ പ്രേരണക്കുറ്റത്തിൽ ഭർത്താവ് അറസ്റ്റിൽ;സംഭവം പാലക്കാട്

Spread the love

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാവാറയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിൽ ആയത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ 25നാണ് ഭാര്യയായ ദീപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്ക് അപസ്മാരം എന്നായിരുന്നു ശിവദാസൻ അയൽക്കാരെ അറിയിച്ചത്. എന്നാൽ സംശയം തോന്നിയ അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ സംശയം തോന്നിയ പൊലീസ് ശിവദാസനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. ശിവദാസന്റെയും ദീപികയുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമിച്ചു മരിക്കാം എന്ന് പറഞ്ഞ് ശിവദാസൻ ദീപികയെ വിശ്വസിപ്പിച്ചു. ദീപിക സാരിയിൽ തൂങ്ങി മരിച്ചെങ്കിലും ശിവദാസൻ സൂത്രത്തിൽ തൂങ്ങാതെ മാറി നിന്നു. ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താൻ ആണ് ശിവദാസൻ ശ്രമിച്ചതെന് കൊഴിഞ്ഞാമ്പാറ പോലീസ് കണ്ടെത്തി. ഇതോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.