കൂടുതല്‍ നേരം റീല്‍സ് കാണാറുണ്ടോ നിങ്ങള്‍? അപകടങ്ങള്‍ വിളിച്ചു വരുത്തല്ലേ; ആരോഗ്യ വിദഗ്ധര്‍ പറയുന്നത് നോക്കാം

Spread the love

റീല്‍സ് പോലുള്ള ചെറിയ വീഡിയോകള്‍ വഴി ആളുകള്‍ ഇന്ന് വിനോദം കണ്ടെത്തുന്നു.  കുട്ടികളായാലും യുവാക്കളായാലും മുതിർന്നവരായാലും മണിക്കൂറുകളോളം റീല്‍സ് കാണുന്നത് ഒരു പതിവായി മാറിക്കഴിഞ്ഞു. എന്നാല്‍, ഇത് കഴുത്തിന്റെ ആരോഗ്യത്തിന് വൻ ഹാനി നല്‍കുന്നു വിദഗ്ദ്ധർ പറയുന്നു. തുടർച്ചയായി റീല്‍സ് കാണുന്നത് ചെറുപ്പത്തില്‍ തന്നെ കഴുത്തുവേദന, പിരിമുറുക്കം, സെർവിക്കല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

video
play-sharp-fill

പേശികളിലും ഞരമ്പുകളിലും അമിത സമ്മർദ്ദം

മൊബൈലില്‍ റീല്‍സ് കാണുമ്പോള്‍ തല മുന്നോട്ട് കുനിക്കേണ്ടി വരും. സാധാരണയായി തല ഏകദേശം അഞ്ച് കിലോ ഭാരമാണ് താങ്ങുന്നത്, എന്നാല്‍ കുനിക്കുന്ന സമയത്ത് ഇത് പലമടങ്ങ് അധികമായി പേശികളിലും ഞരമ്പുകളിലും സമ്മർദ്ദം സൃഷ്ടിക്കുന്നു. തുടക്കത്തില്‍ ചെറിയ വേദന മാത്രം അനുഭവപ്പെടുന്നെങ്കിലും, അത് ശ്രദ്ധിക്കാതിരുന്നാല്‍ സെർവിക്കല്‍ സ്പൈനിന് ദോഷം വരുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിയില്‍ ബുദ്ധിമുട്ട്

ദീർഘനേരം ഒരേ നിലയില്‍ ഇരിക്കുന്നത് കഴുത്തിലെ പേശികളില്‍ മുറുക്കവും വേദനയും സൃഷ്ടിക്കുന്നു. ഈ വേദന പിന്നീട് തല, താലുക, കൈകളിലേക്ക് വ്യാപിക്കുകയും, സാധാരണ ദിനചര്യാ ജോലികളില്‍ ബുദ്ധിമുട്ട് വരുത്തുകയും ചെയ്യുന്നു.

സെർവിക്കല്‍ സ്പൈൻ ഡിസോർഡർ

തെറ്റായ രീതിയില്‍ ഫോണ്‍ ഉപയോഗിച്ച്‌ ദീർഘനേരം ഇരിക്കുന്നത് കഴുത്തിന് മാത്രമല്ല, നട്ടെല്ലിനെയും ബാധിക്കുന്നു. നട്ടെല്ലിന്റെ സ്വാഭാവിക ഘടന പിഴച്ചു പോകുന്ന സാഹചര്യം സെർവിക്കല്‍ സ്പൈൻ ഡിസോർഡർ ആക്കുന്നു. സമയബന്ധിത ചികിത്സ ഇല്ലെങ്കില്‍ പ്രശ്നം സ്ഥിരമായി മാറും.

തലച്ചോറിനും കണ്ണിനും കേടുപാടുകള്‍

വീഡിയോ കാണുന്നതിനുള്ള അമിതാവേശം തലച്ചോറിനെയും കണ്ണിനെയും ബാധിക്കുന്നു. തുടർച്ചയായി സ്ക്രീനില്‍ നോക്കുന്നത് കണ്ണിന്റെ ക്ഷീണം, കാഴ്ച മങ്ങല്‍, മാനസിക സമ്മർദ്ദം വർധിക്കല്‍ എന്നിവയ്ക്ക് കാരണമാകും. ഇത് കഴുത്തിലെ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും.

കൈകളില്‍ തരിപ്പ്

ദീർഘനേരം റീല്‍സ് കാണുന്നത് തലവേദന, തലകറക്കം, കൈകളില്‍ തരിപ്പ് എന്നിവക്ക് കാരണമാകുന്നു. ഇത് ഞരമ്പുകളില്‍ സമ്മർദ്ദം സൃഷ്ടിക്കുന്നതിന്റെയും ലക്ഷണമാകാം. എങ്കില്‍ അവഗണിക്കുകയാണെങ്കില്‍, മരുന്നുകളും ഫിസിയോതെറാപ്പിയും ആവശ്യമായേക്കാം.