
കോട്ടയം: കോട്ടയം ജില്ലാ സോഷ്യൽ പോലിസ് വിംഗിന് പുതുതായി അനുവദിച്ചിരിക്കുന്ന ഡിജിറ്റൽ ഡി അഡീഷൻ സെൻ്ററിൻ്റെ ഉദ്ഘാടനവും , ആശാവർക്കർമാർക്കായി സൈബർ സുരക്ഷയും കുട്ടികളും എന്ന വിഷയത്തിൽ കോട്ടയം പോലീസ് ക്ലബ്ബ് ഹാളിൽ ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് എ. ഐ.പി.എസ് ഡി അഡീഷൻ സെൻ്ററും ഏകദിന ശില്പശാലയും ഉദ്ഘാടനം ചെയ്തു.

അഡി. സുപ്രണ്ട് ഓഫ് പോലീസ് വിശ്വനാഥൻ എ. കെ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിവൈഎസ്പി അരുൺ കെ. എസ് സ്വാഗതവും നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോ. വ്യാസ് സുകുമാരൻ പ്രഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ് ഇൻസ്പെക്ടർ ജയകുമാർ ഡി, സബ് ഇൻസ്പെക്ടർ യാസ്മീർ എന്നിവർ സന്നിഹിതരായിരുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സ്നേഹ സി, പ്രോജക്ട് കോ-ഒഡിനേറ്റർ പ്രീതി രവി കെ എന്നിവർ ആശാ വർക്കർക്കർ മാർക്ക് പരിശീലനം നൽകി.

സൈബർ സെക്യൂരിറ്റിയെ പറ്റി സൈബർ സെൽ സബ് ഇൻസ്പെക്ട മാരായ ജയചന്ദ്രൻ, ഷൈൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു.




