കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം നാളെ(ജനുവരി 31) മുതൽ ഈരാറ്റുപേട്ടയിൽ; പ്രൊഫ.ഡോ. ഇ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം 31, ഫെബ്രുവരി ഒന്ന് തിയതികളിൽ ഈരാറ്റുപേട്ടയിൽ നടക്കും.

video
play-sharp-fill

ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ മഹാത്മാഗാന്ധി സർവകലാശാല ബിസിനസ് ഇന്നോവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻ്റർ (ബിഐഐസി) ഡയറക്ടർ പ്രൊഫ.ഡോ. ഇ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ.എം.കെ ബിജു അദ്ധ്യക്ഷത വഹിക്കും.

പ്രവർത്തന റിപോർട്ട് സെക്രട്ടറി വിഷ്‌ണു ശശിധരനും, ട്രഷറാർ ആർ രാജേഷ് കണക്കും അവതരിപ്പിക്കും.തുടർന്ന് റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ നടക്കും.ഫെബ്രുവരി ഒന്നിന് സംഘടനാ രേഖാവതരണം
ഡോ.വി.എൻ ജയചന്ദ്രനും ,ഭാവി പ്രവർത്തന രേഖ ജോജി കൂട്ടുമ്മലും അവതരിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.സമഗ്ര വികസനത്തിന് ശാസ്ത്രീയ സമീപനം, വിചാരം, പഠനം, ഗവേഷണം, ജനകീയ ഇടപെടൽ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി സമ്മേളനം മാറും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 150 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ടി എസ് സിജു, കൺവീനർ പ്രസന്നകുമാർ എന്നിവർ അറിയിച്ചു.