
കോട്ടയം: കോടിമത എംജി റോഡിൽ മീൻ മാർക്കറ്റിന് സമീപം നഗരസഭയുടെ ഭൂമി സ്വകാര്യവ്യക്തി കയ്യേറി റോഡ് നിർമിച്ച സംഭവത്തിൽ കൈയ്യേറ്റം തിരിച്ച് പിടിക്കാൻ ഇന്ന് ചേർന്ന നഗരസഭാ കൗൺസിൽ തിരുമാനമെടുത്തു.
കൈയ്യേറ്റം സംബന്ധിച്ച് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.
എന്നാൽ കൈയ്യേറ്റമില്ലെന്ന് ബോധ്യപ്പെടുത്താനായി സ്ഥല ഉടമകൾ നഗരസഭയിൽ ഹാജരാക്കിയ സൈറ്റ് പ്ലാൻ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം ജി റോഡിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് വഴി ഉണ്ടെന്ന് കോട്ടയം വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ വ്യാജ സൈറ്റ് പ്ലാനാണ് സ്ഥല ഉടമകൾ നഗരസഭയിൽ ഹാജരാക്കിയത്.
2016 ൽ വ്യാജമായി തയ്യാറാക്കിയ പ്ലാനാണിത്. ഇക്കാലയിളവിൽ കോട്ടയം വില്ലേജ് ഓഫീസറായിരുന്ന റ്റോമി എന്നയാളാണ് ഈ വ്യാജ സൈറ്റ് പ്ലാനിൽ ഒപ്പിട്ടിരിക്കുന്നത്. ബാങ്കിലോ മറ്റോ ഹാജരാക്കി ക്രമക്കേട് നടത്തുന്നതിനായാണ് വ്യാജ രേഖ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ നിലവിലെ സ്ഥല ഉടമകൾ ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാങ്ക് ജപ്തി ചെയ്തിരുന്ന സ്ഥലം ലേലത്തിൽ പിടിച്ചത്.
വ്യാജ പ്രമാണം ഉണ്ടാക്കിയ മുൻ കോട്ടയം വില്ലേജ് ഓഫീസർ റ്റോമിക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് ശ്രീകുമാർ പറഞ്ഞു



