പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി;​ഇ-മെയിൽ വഴി സന്ദേശം ലഭിച്ചത് രണ്ടാം തവണ

Spread the love

പത്തനംതിട്ട: ജില്ലയിലെ ഭരണസിരാകേന്ദ്രമായ പത്തനംതിട്ട കളക്ടറേറ്റിൽ വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ന് രാവിലെ സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

video
play-sharp-fill

ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സന്ദേശം എത്തിയിരിക്കുന്നത്.പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി.

ആദ്യ സന്ദേശത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group