വയനാട് നൂൽപ്പുഴയിൽ നിന്നും കാണാതായ ആളെ കാരാപ്പുഴ സ്‌പിൽവേക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Spread the love

സുൽത്താൻ ബത്തേരി : വയനാട്  നൂൽപ്പുഴയിൽ നിന്നും കാണാതായ ആളെ കാരാപ്പുഴ സ്‌പിൽവേക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി.

video
play-sharp-fill

നൂൽപ്പുഴ പുത്തൻകുന്ന് കുണ്ടുവായിൽ മൊയ്‌തീൻ കുട്ടി (56) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ 28-ാം തീയതി മുതലാണ് ഇയാളെ കാണാതായത്. പൊലീസിൽ പരാതി നൽകി അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്ന് വെള്ളത്തിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണകാരണം വ്യക്തമല്ല, പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.