play-sharp-fill
എം.ജി സർവകലാശാല കോളേജ് തിരഞ്ഞെടുപ്പ്: 18 സീറ്റുകളിൽ എതിരില്ലെന്ന് എസ്.എഫ്.ഐ; കൈയ്യൂക്ക് കൊണ്ട് അടിച്ചു നേടാൻ ശ്രമമെന്ന് കെ.എസ്.യു; കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14 ന്

എം.ജി സർവകലാശാല കോളേജ് തിരഞ്ഞെടുപ്പ്: 18 സീറ്റുകളിൽ എതിരില്ലെന്ന് എസ്.എഫ്.ഐ; കൈയ്യൂക്ക് കൊണ്ട് അടിച്ചു നേടാൻ ശ്രമമെന്ന് കെ.എസ്.യു; കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14 ന്

സ്വന്തം ലേഖകൻ
കോട്ടയം: എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചതിന് തൊട്ടുപിന്നാലെ അടി തുടങ്ങി വിദ്യാർത്ഥി സംഘടനകൾ. 16 സീറ്റുകളിൽ എതിരില്ലാതെ തങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എഫ്.ഐ അവകാശ വാദം ഉന്നയിക്കുമ്പോൾ, അധ്യാപകരുടെയും കയ്യൂക്കിന്റെയും സഹായത്തോടെയാണ് എസ്.എഫ്.ഐ ക്യാമ്പസുകൾ പിടിക്കാൻ ശ്രമിക്കുന്നതെന്ന വാദമാണ് കെ.എസ്.യു ഉയർത്തുന്നത്.
മണർകാട് സെന്റ് മേരീസ് കോളേജിൽ നാമനിർദശ പത്രിക സമർപ്പിക്കാൻ എത്തിയ കെ.എസ്.യു പ്രവർത്തകരെയും സ്ഥാനാർത്ഥികളെയും എസ്.എഫ്.ഐ പ്രവർത്തകരെ പൂട്ടിയിട്ടതായി കെ.എ്‌സ്.യു ആരോപിച്ചു.
ജില്ലയിൽ 34 കോളേജിലേയ്ക്കാണ് 14 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മണർകാട് സെന്റ് മേരീസ് കോളേജിലും, കങ്ങഴ പി.ജി.എം കോളേജിലും , കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലും സംഘർഷമുണ്ടായതായി കെ.എസ്.യു ആരോപിച്ചു. മൺകാട് കോളേജിൽ സ്ഥാനാർത്ഥികളെ മുറിയിൽ പൂട്ടിയിട്ട ശേഷം നാമനിർദേശ പത്രിക തള്ളിപ്പിക്കുകയായിരുന്നുവെന്നും കെ.എസ്.യു ആരോപിച്ചു.
എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള കങ്ങഴ പി.ജി.എം കോളേജ്, ഡി.ബി കോളേജ് തലയോലപ്പറമ്പ്, പുതുപ്പള്ളി എസ്.എൻ കോളേജ്, എസ്.എൻ കോളേജ് കുമരകം,
എം.ഇ.എസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഡി.ബി കോളേജ് കീഴൂർ, വിശ്വഭാരതി ഞീഴൂർ, ഐ.എച്ച്.ആർ.ഡി ഞീഴൂർ, ഹെൻട്രി ബേക്കർ പൂഞ്ഞാർ, മണർകാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫൻ പാലാ, മാർ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന് സ്റ്റാസ്, ഏറ്റുമാനൂരപ്പൻ കോളേജ്, ഐ.എച്ച്.ആർ.ഡി കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ്, കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി  എന്നീ കോളേജുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി എസ്.എഫ്.ഐ അവകാശപ്പെട്ടു.
ഗുണ്ടായിസത്തിലൂടെ കോളേജ് ഇലക്ഷൻ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ളെശ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് കെ എസ് യു ജില്ലാ കമ്മിറ്റി ആരോപിച്ചു. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ കെ.എസ്.യു സ്ഥാനാർത്ഥികളുടെ നോമിനേഷൻ വരണാധികാരിയുടെ  മുൻപിൽ വെച്ച് കീറി എറിഞ്ഞു. കെ.എസ്.യു സ്ഥാനാർത്ഥികളെ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താൻ ബുദ്ധിമുട്ട് ആണ് എന്ന് കാണിച്ച് റിട്ടേണിങ്ങ് ഓഫീസർ  പ്രിൻസിപ്പലിന് പരാതി നൽകുകയും അടിയന്തിര കോളേജ് കൗൺസിൽ ചേർന്ന് യൂണിവേഴ്‌സിറ്റിക്ക് വിഷയം റിപ്പോർട്ട് ചെയ്തു.  എസ് ഡി കോളേജിലെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പ്രിൻസിപ്പൽ നിർത്തിവച്ചു.
മണർകാട് സെന്റ് മേരീസ് കോളേജിൽ നോമിനേഷൻ നൽകിയ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ ക്ലാസ് റൂമിൽ പൂട്ടിയിട്ടു. ക്യാമ്പസ്സിലെത്തിയ പോലീസ് നോക്കുകുത്തിയായി നിന്നു. സൂക്ഷ്മ പരിശോധനയ്ക്ക് സ്ഥാനാർഥി എത്തിയില്ല എന്നാരോപിച്ച് റിട്ടേണിംഗ് ഓഫീസർ എസ്.എഫ്.ഐക്കാരുടെ് ഒഴിച്ചുള്ള പത്രികകൾ തള്ളി, കെ.എസ്.യു പ്രവർത്തകരുടെ ബൈക്കുകൾ നശിപ്പിക്കാനും എസ്.എഫ്.ഐക്കാർ ക്കാർ ശ്രമിച്ചു. പ്രാദേശിക കോൺഗ്രസ് നേതാക്കൾ എത്തിയാണ് പ്രവർത്തകരെ മോചിപ്പിച്ചത്
കങ്ങഴ പിജിഎം കോളേജിൽ മുദ്രവച്ച കവറിൽ അല്ല നോമിനേഷൻ നൽകിയത് എന്നാരോപിച്ച് എസ്.എഫ്.ഐ  റിട്ടേണിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തി കെ.എസ്.യു പത്രികൾ തള്ളിച്ചു. അത്തരത്തിലൊരു നിയമം ഇല്ലാതിരിക്കെ ചട്ടവിരുദ്ധമായി പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസർക്കെതിരെ കെ.എസ്.യു പ്രവർത്തകർ വൈസ് ചാൻസലർക്ക് പരാതി നൽകി.
യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും നടത്തിയതിലൂടെ പരീക്ഷാ തട്ടിപ്പും വഴി മുഖം നഷ്ടപ്പെട്ട എസ്.എഫ്.ഐയെ  പിൻവാതിലിലൂടെ രക്ഷിക്കാൻ ഇടതുപക്ഷ അധ്യാപകസംഘടനയുടെ നേതൃത്വത്തിൽ ശ്രമിക്കുകയാണ്. ഇലക്ഷൻ അട്ടിമറിക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. സ്വതന്ത്രമായ ഇലക്ഷൻ നടത്തണമെന്നാവശ്യപ്പെട്ട് ചാൻസലർക്കും വിസിക്കും കെ.എസ്.യു പരാതി നൽകി. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അറിയിച്ചു.